Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ദുരന്ത കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസി സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സഹായ സാമഗ്രികള്‍ ശേഖരിച്ച്‌ അയക്കാൻ തുടങ്ങി . പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലേയ്ക്ക് എത്തി

14 AUGUST 2019 05:56 PM IST
മലയാളി വാര്‍ത്ത

പ്രളയദുരിതത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി കേരളം രംഗത്തത്തി . ദുരന്ത കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസി സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സഹായ സാമഗ്രികള്‍ ശേഖരിച്ച്‌ അയക്കാൻ തുടങ്ങി . പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലേയ്ക്ക് എത്തിയിട്ടുണ്ട്
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ അടിയന്തര യോഗം ശക്തി തിയേറ്റേഴ്‌സ് ആക്ടിംഗ് പ്രസിഡന്റ് മധു പരവൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സഹായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

കേരള സോഷ്യല്‍ സെന്റര്‍ ആക്റ്റിംഗ് പ്രസിഡന്റും യുവകലാസാഹിതി നേതാവുമായ ചന്ദ്രശേഖരന്‍, യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റ് ബാബു വടകര, കേരള സോഷ്യല്‍സെന്റര്‍ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പി ബിജിത് കുമാര്‍, സഫറുള്ള പാലപ്പെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ദുബായ് കെഎംസി യോഗവും അടിയന്തര പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന 5,000 കുടുംബങ്ങള്‍ക്ക് ക്യാമ്പുകളില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഭക്ഷണവും വസ്ത്രങ്ങളും ശുചീകരണ സാമഗ്രികളുമടങ്ങുന്ന കിറ്റുകള്‍ വിവിധ ജില്ലകളില്‍ വിതരണം ചെയ്യാണ് തീരുമാനമായി . ഈദ് അവധിക്കു നാട്ടില്‍ പോയ കെഎംസിസി പ്രവര്‍ത്തകര്‍ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന്റെ നേതൃത്വത്തില്‍ ആണ് സഹായമെത്തിക്കുന്നത്
ദുബായ് കെഎംസിസി ആസ്ഥാനത്ത് ഒരു ഹെല്‍പ് ഡസ്‌ക് തുറന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ദുബായിലെ നഫീസാ ഇസ്മായിലും മുജീബ് റഹ്മാനും ശേഖരിച്ച സാധനങ്ങള്‍ നാട്ടിലേയ്ക്ക് അവധിയില്‍ പോകുന്ന നല്ല മനസുള്ള പ്രവാസികള്‍ തങ്ങളുടെ ലഗേജുകളില്‍ കൊണ്ടുപോകുന്നുണ്ട്. ബന്ധുമിത്രാദികള്‍ക്കുള്ള സമ്മാനങ്ങള്‍ മാറ്റിവച്ചാണ് പലരും ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നത്. ദുബായ് കരാമയില്‍ നിന്നു ശേഖരിച്ച പുല്‍പായ, കമ്പിളി, വസ്ത്രങ്ങള്‍, സോപ്പ്, പേസ്റ്റ്, ബിസ്‌കറ്റ് തുടങ്ങിയവ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ നാട്ടിലേയ്ക്ക് കൊണ്ടുപോയി

എയര്‍ ഇന്ത്യ കാര്‍ഗോ വിമാനത്തിലെ ഉദ്യോഗസ്ഥൻ മലയാളിയായ അബ്ദുല്‍ കരിം ഇടപെട്ടതിനാല്‍ ചരക്കുകൂലിയില്ലാതെയാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. 500 കിലോ സാധനങ്ങള്‍ക്ക് 8,000 രൂപ ചരക്കുകൂലി നല്‍കേണ്ടതാണ് ഇളവുചെയ്തത്.

ഗള്‍ഫിലെ പ്രമുഖ ചരക്കുകടത്തു സ്ഥാപനമായ എബിസി കാര്‍ഗോയും സൗജന്യമായാണ് ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത്. അവധിയില്‍ നാട്ടിലേയ്ക്ക് പോകുന്ന പ്രവാസികള്‍ വഴി സാധനങ്ങള്‍ എത്തിക്കാനുള്ള ഒരു വിപുലമായ ശൃംഖല തന്നെ ഗള്‍ഫിലെങ്ങും പ്രവര്‍ത്തനം ആരംഭിച്ചു.

ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചാല്‍ ഉടന്‍ സഹായമെത്തിക്കാന്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു.

സൗദി അറേബ്യയിലെ ‘നവയുഗം’ സാംസ്‌കാരിക വേദിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കുൈവറ്റിലെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ ജുംഅഖുത്തുബ മലയാളത്തില്‍ നടത്തുന്ന പള്ളികളിലടക്കം ദുരിതാശ്വാസ സഹായത്തിനുള്ള ആഹ്വാനങ്ങളുണ്ടായി.

എല്ലാ പള്ളികളിലും ദുരിതത്തില്‍ നിന്നു കേരളം കരകയറണമെന്ന പ്രാര്‍ഥനകളും നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി. യുഎഇയിലെ ഏറ്റവും വലിയ ഈ മലയാളി സംഘടനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..  (11 minutes ago)

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു  (13 minutes ago)

ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് ഇസ്രയേല്‍.ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു  (19 minutes ago)

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍  (27 minutes ago)

മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത്; കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (46 minutes ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (56 minutes ago)

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്; . പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (59 minutes ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (1 hour ago)

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...  (1 hour ago)

തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി...  (1 hour ago)

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍....  (1 hour ago)

നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട... രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനം , സംസ്‌കാരം ഇന്ന്  (2 hours ago)

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 hours ago)

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി  (2 hours ago)

Malayali Vartha Recommends