Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്‍ലാല്‍...


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

സൗദി സര്‍വ്വനാശത്തിലേക്ക്; സൗദിയെ തകര്‍ക്കുമെന്നും വരാന്‍ പോകുന്നത് സര്‍വനാശം മെന്ന മുന്നറിയിപ്പുമായി ഹൂതികള്‍; ആക്രമണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തന്ത്രം

05 OCTOBER 2019 12:03 PM IST
മലയാളി വാര്‍ത്ത

സൗദിയെ തകര്‍ക്കുമെന്നും വരാന്‍ പോകുന്നത് സര്‍വനാശം മെന്ന മുന്നറിയിപ്പുമായി ഹൂത്തികള്‍ രംഗത്തെത്തിയിരിക്കുകയാണ് വലിയ ആശങ്കയാണ് ഇപ്പോള്‍ രാജ്യത്തുടനീളം, പുതിയ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സമാധാന ശ്രമങ്ങളില്‍ സൗദി ആത്മാര്‍ഥത കാണിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം സൗദിയുടെ സൈനിക ക്യാമ്പുകളില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണവും മുമ്പ് നടന്ന അരാംകോ ആക്രമണവും അടക്കം നിരവധി നാശനഷ്ടങ്ങളാണ് സൗദിക്ക് ഉണ്ടായത്. യെമനില്‍ സൈനിക നടപടി കുറയ്ക്കുന്ന കാര്യങ്ങളൊന്നും സൗദി തല്‍ക്കാലത്തേക്ക് പ്രഖ്യാപിച്ചിട്ടില്ല. സൗദിയിലെ എല്ലാ ആക്രമണങ്ങള്‍ക്കും സഹായം നല്‍കുന്നത് ഇറാനാണെന്ന് സൗദി ഇപ്പോഴും ആരോപിക്കുന്നുത്. ഹൂത്തികള്‍ക്ക് ആയുധം എത്തിച്ച് നല്‍കുന്നത് ഇറാനാണെന്നാണ് സൗദി തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നത്. അതേസമയം യെമനില്‍ സമാധാന ശ്രമങ്ങള്‍ സൗദി നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന.

സൗദിക്കെതിരെയുള്ള ആക്രമണം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് ഹൂത്തികളുടെ തീരുമാനം. യെമനില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാതെ തങ്ങള്‍ തിരിച്ചടി അവസാനിപ്പിക്കില്ലെന്നും ഹൂത്തികള്‍ വ്യക്തമാക്കി. വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണങ്ങള്‍ യാതൊരു വിധി നിയന്ത്രണങ്ങളുമില്ലാത്ത ശക്തിയേറിയതായിരിക്കും. അത് സൗദിയെ തകര്‍ക്കും. സമാധാന ശ്രമങ്ങള്‍ വിജയകരമായിട്ടില്ലെങ്കില്‍ അത് സംഭവിക്കുമെന്നും ഹൂത്തികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറഞ്ഞു.

ആക്രമണം അരാംകോ ആക്രമണം വളരെ ചെറിതാണ്. സൗദിക്കുള്ള മുന്നറിയിപ്പാണ് ഇത്. ഹൂത്തികള്‍ക്ക് എത്രത്തോളം കെല്‍പ്പുണ്ടെന്ന് ഇത് കാണിച്ച് തന്നിരിക്കുകയാണ്. അതേസമയം യെമനില്‍ ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ഹൂത്തി കൗണ്‍സില്‍ ആരോപിച്ചു. ഇപ്പോഴും സൗദിയുടെ വ്യോമാക്രമണം യെമനില്‍ നടക്കുന്നുണ്ടെന്നും കൗണ്‍സില്‍ പറഞ്ഞു. അതേസമയം അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന വാദം സൗദി ആവര്‍ത്തിച്ചിട്ടുണ്ട്. ഇറാന്റെ കുറ്റസമ്മതം ഹൂത്തികള്‍ക്ക് സൈനിക സഹായം നല്‍കുന്നുണ്ടെന്ന് ഇറാന്‍ അപ്രതീക്ഷിതമായി സമ്മതിച്ചതാണ് അന്താരാഷ്ട്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹൂത്തികള്‍ ഉപദേശവും, ഇന്റലിജന്‍സ് സഹായവും നല്‍കുന്നുണ്ടെന്ന് ഇറാനിയന്‍ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സിറിയ, ഇറാഖ് മേഖലകളില്‍ ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും ഇറാനിയന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം എത്തിക്കാറുണ്ടെന്നും ബാഗേരി പറയുന്നു.

അതേസമയം യെമനില്‍ എല്ലാ തരം സഹായങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മിസൈലുകള്‍ ലോഞ്ച് ചെയ്തില്ല യെമനിലേക്ക് മിസൈലുകള്‍ വര്‍ഷിച്ചെന്ന ആരോപണത്തെ ബാഗേരി തള്ളിയിട്ടുണ്ട്. ദീര്‍ഘദൂര മിസൈലുകള്‍ എങ്ങനെയാണ് ഇറാന്‍ യെമനിലേക്ക് എത്തിക്കുക. അവിടെ മരുന്നുകള്‍ പോലും എത്തിക്കാന്‍ സാധിക്കുന്നില്ല. അപ്പോഴാണ് മിസൈലുകള്‍ വര്‍ഷിക്കുന്നുവെന്ന അസംബന്ധ ആരോപണം വരുന്നതെന്നും ബാഗേരി പറഞ്ഞു. അതേസമയം ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്സ് സാധാരണ രീതിയിലുള്ള സഹായങ്ങള്‍ മാത്രമാണ് ഹൂത്തികള്‍ക്ക് നല്‍കുന്നതെന്നും ബാഗേരി വ്യക്തമാക്കി. മറുപടിയുമായി യെമന്‍ യെമന്‍ വാര്‍ത്താവിതരണ മന്ത്രി മുവമ്മര്‍ അല്‍ ഇര്‍യാനി ഇറാനെതിരെ ര ംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഇറാന് മേല്‍ സമ്മര്‍ദം ശക്തമാക്കണമെന്നും, ഹൂത്തികള്‍ക്ക് സഹായം നല്‍കുന്ന രീതി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇര്‍യാനി ആവശ്യപ്പെട്ടു. ഇറാനിയന്‍ ഭരണകൂടമാണ് ഹൂത്തികളെ നിയന്ത്രിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇറാന്‍ ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എണ്ണശാലകള്‍ തുറന്നു ഹൂത്തികളുടെ ആക്രമണത്തെ തുടര്‍ന്ന് എണ്ണശുദ്ധീകരണ ശാലകള്‍ സൗദി വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിച്ചിരിക്കുകയാണ്. സൗദിയുടെ എണ്ണ ഉല്‍പ്പാദന ശേഷം 11.3 മില്യണ്‍ ബാരലായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം അരാംകോയില്‍ കൂടുതല്‍ നവീകരണത്തിന് സൗദി തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. എന്നാല്‍ ഹൂത്തികള്‍ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സൗദി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടി വരും. എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയേക്കും.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (42 minutes ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (1 hour ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (15 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (15 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (16 hours ago)

ഭക്തർ ഇളകി  (16 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (16 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (16 hours ago)

Malayali Vartha Recommends