പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സന്ദര്‍ശന വിവരം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 27,28 തീയ്യതികളിലായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. റിയാദിലെ എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്
റിയാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും. നേരത്തെ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെത്തിയിരുന്നു. സൗദി അറേബ്യയിലെ ഭരണാധികാരികളുമായി ഡോവൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു
ഈ മാസം അവസാനം നടക്കുന്ന മോദിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഡോവൽ സൗദിയിലെത്തിയെതെന്നാണ് റിപ്പോർട്
2016ലാണ് നരേന്ദ്ര മോദി അവസാനമായി സൗദി അറേബ്യയിൽ സന്ദർശനം നടത്തിയത്.ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം പ്രധാനമന്ത്രി സൗദിയിലെത്തുന്നത്. പുതിയ കരാറുകളിലും ഇന്ത്യയും സൗദിയും ഒപ്പുവെച്ചേക്കും.
ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം പ്രധാനമന്ത്രി സൗദിയിലെത്തുന്നത്. പുതിയ കരാറുകളിലും ഇന്ത്യയും സൗദിയും ഒപ്പുവെച്ചേക്കും.
അതേസമയം അടിസ്ഥാനസൗകര്യവികസനം അടക്കമുള്ള മേഖലകളിൽ നൂറു കോടി യുഎസ് ഡോളറിൻറെ നിക്ഷേപം നടത്താൻ സൗദി തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട്
ഇന്ത്യയുമായി മികച്ചതും ദീർഘവുമായ ബന്ധം തുടരാനാഗ്രഹിക്കുന്നതിൻറെ ഭാഗമായാണ് വ്യവസായനിക്ഷേപത്തിനൊരുങ്ങുന്നതെന്നു ഇന്ത്യയിലെ സൌദി സ്ഥാനപതി സൌദ് ബിൻ മുഹമ്മദലി സാദി വ്യക്തമാക്കി. പെട്രോകെമിക്കൽ, അടിസ്ഥാന സൗകര്യ വികസനം, മൈനിംഗ്, ഊർജം, കാർഷികം, തുടങ്ങിയ മേഖലകളിലാണ് ഏഴു ലക്ഷം കോടിരൂപയുടെ നിക്ഷേപം. ഇന്ത്യയും സൗദിയും തമ്മിൽ 40 രംഗങ്ങളിൽ സംയുക്ത പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് വൻ നിക്ഷേപത്തിനു വഴിയൊരുങ്ങുന്നത്. സൗദി അരാംകോയും റിലയൻസുമായുള്ള പങ്കാളിത്തം ഇന്ത്യയുമായുള്ള സൗദിയുടെ ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കിയെന്നു സൌദ് ബിൻ മുഹമ്മദലി സാദി പറഞ്ഞു.
ഒക്ടോബർ അവസാനം പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരവ്യവസായ രംഗങ്ങളിലടക്കം വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന
https://www.facebook.com/Malayalivartha