ദുബായ് കോടതിയില്‍ കേസ് നല്‍കുന്നതുള്‍പ്പെടെയുള്ളവ ഇനി ഓണ്‍ലൈനിലൂടെ
ദുബായ് കോടതി നടപടികള്‍ പരിഷ്‌കരിക്കുന്നു. കേസ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പുവരുത്തുന്ന പദ്ധതി നിലവില്‍ വന്നു.
സൗജന്യ നിയമോപദേശം, കേസ് റജിസ്‌ട്രേഷന്‍, രേഖകളുടെ സമാഹരണം എന്നിങ്ങനെ കോടതിയുമായി ബന്ധപ്പെട്ട ജോലികളെല്ലാം കംപ്യൂട്ടര്‍വത്കരിക്കും. നേരത്തെ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഈ വര്‍ഷം അത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 'ഷൂര്‍' എന്ന പേരിലുള്ള സൗജന്യ നിയമോപദേശമാണ് പുതിയ നടപടിക്രമങ്ങളിലെ മുഖ്യ ആകര്‍ഷണം. ദുബായ് കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ട അഭിഭാഷകര്‍ ഉപദേശം നല്‍കും. കോടതിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും നിയമ വ്യവസ്ഥ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 46 അഭിഭാഷകര്‍ ഇത്തരം സൗജന്യ സേവനത്തിനായി സന്നദ്ധരായിട്ടുണ്ടെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദുബായ് കോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ.സയീദ് ബിന്‍ ഹസീം പറഞ്ഞു.
എല്ലാ പരാതികളും കംപ്യൂട്ടറിലൂടെ റജിസ്റ്റര്‍ ചെയ്യുന്ന അല്‍ സല്‍ഫ എന്ന പദ്ധതിക്കും തുടക്കമായി. മിഡില്‍ ഈസ്റ്റിലെ ആദ്യ സംരംഭമാണിത്. കോടതിയില്‍ നേരിട്ട് പോകാതെ തന്നെ പരാതികള്‍ ബോധിപ്പിക്കാനാവുന്ന പദ്ധതിയാണ് സല്‍ഫ. ഇ മെയില്‍ വഴി തന്നെ എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കിയശേഷം ആദ്യ വിചാരണയ്ക്കുള്ള സമയവും അതുവഴി തന്നെ അറിയിക്കും. അതുവരെ പരാതിക്കാരന്‍ കോടതിയില്‍ ചെല്ലേണ്ടതില്ല. കഴിഞ്ഞ ഫിബ്രവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണ് ഈ പദ്ധതി. ഇതിനകം മൂവായിരത്തിലേറെ പരാതികള്‍ ഇങ്ങനെ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് പദ്ധതി കൂടുതല്‍ സജീവമാക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് എവിടെവെച്ചും ഇത്തരം പരാതികള്‍ ബോധിപ്പിക്കാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പരാതിയുടെ നില അറിയാനും സംവിധാനമുണ്ട്.
https://www.facebook.com/Malayalivartha