യൂസഫലി പോകാന്‍ വരട്ടെ, പിന്മാറരുതെന്ന് മുഖ്യമന്ത്രി, ലുലുമാളില്‍ ഭൂമി കൈയ്യേറിയിട്ടില്ലന്ന് വിഎസ്, അവര്‍ തെറ്റു മനസ്സിലാക്കട്ടെ
കേരളത്തില്‍ നാലു കാശു മുടക്കാന്‍ പണ്ടേ പ്രവാസികള്‍ക്ക് മടിയാണ്. അന്യനാട്ടില്‍ കിടന്ന് കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം സ്വന്തം നാട്ടുകാര്‍ക്ക് ഉപയോഗപ്പെടട്ടേയെന്ന മട്ടിലാണ് പല മലയാളി വ്യവസായികളും കേരളത്തിലേക്കു വരുന്നത്. എന്നാല്‍ കണ്ണുമടച്ചു കൊണ്ടുള്ള എതിര്‍പ്പിന് കേരളം പലപ്പോഴും വേദിയായിട്ടുണ്ട്. എം.എ. യൂസഫലി മലയാളികള്‍ക്ക് അഭിമാനിയായ പ്രവാസിയാണ്. സ്‌മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഒരിക്കലും നടക്കില്ലെന്നു കണ്ട് എല്ലാവരും കൈയ്യൊഴിഞ്ഞപ്പോഴാണ് യൂസഫലി അത് സമര്‍ത്ഥമായി വിജയിപ്പിച്ചെടുത്തത്. അങ്ങനെ ഭരണ പ്രതിപക്ഷത്തിന് ഏറെ പ്രയങ്കരനായ വ്യവസായിയായി മാറി യൂസഫലി.
കെച്ചിയിലെ ലുലുമാള്‍ ഉദ്‌ഘാടനത്തോടെ യൂസഫലി കേരളീയര്‍ക്കും പ്രിയങ്കരനായി. ഏതാണ്ട് ഒരു ലക്ഷം പേരാണ് ദിവസവും ലുലു സന്ദര്‍ശിക്കുന്നതെന്നാണ് കണക്ക്. ഇത് ലുലുമാളിനു ചുറ്റുമുള്ള സ്‌ഥലങ്ങളെ കൂടുതല്‍ ജനവാസമാക്കി. അങ്ങനെ ആ പരിസരത്ത് ഗതാഗതക്കുരുക്കുമുണ്ടായി.
യൂസഫലി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബോള്‍ഗാട്ടിയില്‍ പണിയുന്ന അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ സെന്ററിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ വിവാദം നടക്കുന്നത്. 800 കോടി രൂപ ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയായിരുന്നു ബോള്‍ഗാട്ടിയില്‍ ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടത്. ഒരു വര്‍ഷം 240 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകള്‍ക്കുവരെ ആതിഥേയത്വം വഹിക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ടാക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് യൂസഫലിക്കെതിരെ രംഗത്തെത്തിയത്. ഇതിനിടയ്‌ക്ക് ലുലുമാളിനെപ്പറ്റിയും വിവാദമുണ്ടായി.
എം.കെ. ഗ്രൂപ്പിന്റെ ലുലു മാള്‍ ഭൂമി കൈയേറിയെന്ന ആരോപണം അന്വേഷിക്കണമെന്ന് സിപിഎം നേതാവ് എം.എം. ലോറന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സി.എം. ദിനേശ് മണിയും ഭൂമി കൈയേറിയതായി ആരോപിച്ചിരുന്നു.
കൊച്ചിയിലെ ലുലു മാളിന് അനുമതി നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മാള്‍ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. അന്നത്തെ തദ്ദേശസ്വയംരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയടക്കമുള്ള മന്ത്രിമാര്‍ പരിശോധിച്ച ശേഷമാണ് ലുലുവിന് അനുമതി നല്‍കിയത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് എന്തുനടന്നുവെന്ന് തനിക്കറിയില്ല. ലുലു മാളിന്റെ കെട്ടിടം നിയമനുസൃതം തന്നെയാണ് പണിതിരിക്കുന്നത്.
ബോള്‍ഗാട്ടി പദ്ധതി പിന്മാറ്റത്തെക്കുറിച്ച് യൂസഫലിയോട് തന്നെയാണ് ചോദിക്കേണ്ടതെന്നും വി.എസ് പ്രതികരിച്ചു. ഈ ആക്ഷേപം ഉന്നയിച്ചവര്‍ തന്നെ തെറ്റു മനസ്സിലാക്കട്ടെ. തെറ്റുണ്ടെന്ന് കണ്ടാല്‍ പ്രക്ഷോഭം നടത്തണം, അതാണ് വെണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. ഗ്രൂപ്പിന്റെ ലുലു മാള്‍ ഭൂമി കൈയേറിയെന്ന ആരോപണം അന്വേഷിക്കണമെന്ന് സിപിഎം നേതാവ് എം.എം. ലോറന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.അതിനുപിന്നാലെ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സി.എം. ദിനേശ് മണിയും ഭൂമി കൈയേറിയതായി ആരോപിച്ചിരുന്നു.
ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും വ്യവസായ പ്രമുഖന്‍ എം.എ.യുസഫലി പിന്‍മാറുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബോള്‍ഗാട്ടി ഭൂമി പാട്ടത്തിന് നല്‍കിയത് നിയമാനുസൃതമാണ്. ഇക്കാര്യം പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി തുടങ്ങാന്‍ മുന്നില്‍ നിന്നയാളാണ് യൂസഫലി. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ല. യൂസഫലിയെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ജോലി നല്‍കുന്ന ബോള്‍ഗാട്ടി പദ്ധതി യൂസഫലി ഉപേക്ഷിച്ച മട്ടാണ്.
https://www.facebook.com/Malayalivartha