വ്യദ്ധ ദമ്പതിമാര്‍ക്ക് താമസ സൗകര്യം നല്‍കിയില്ല; എയര്‍ ഇന്ത്യക്ക് 80,000 രൂപ പിഴ
പ്രമുഖ വിമാന കമ്പനി എയര്‍ ഇന്ത്യക്ക് ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം 80,000 രൂപ പിഴ ശിക്ഷ വിധിച്ചു. ഡല്‍ഹി നിവാസികളായ വ്യദ്ധദമ്പതികള്‍ക്ക് താമസ സൗകര്യം നല്‍കാത്തതിന്റെ പേരിലാണ് പിഴ. അശോക് ബജാജ്,ഭാര്യ ബിമല റാണി എന്നിവരാണ് പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനെ സമീപിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഇവര്‍ ലണ്ടനിലേക്ക് യാത്ര ചെയ്തപ്പോള്‍ രണ്ടു തവണയാണ് യാത്ര മാറ്റിവെച്ചത്. എന്നാല്‍ യാത്ര മാറ്റിവച്ചിട്ടും വൃദ്ധ ദമ്പതിമാര്‍ക്ക് താമസ സൗകര്യം നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. താമസ സൗകര്യത്തിനായി ഇവര്‍ക്ക് ചെലവായ 55,000 രൂപ ഇവര്‍ക്ക് നല്‍കാനും ഫോറം വിധിച്ചു. എയര്‍ ഇന്ത്യ ഇവരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇരകളാക്കിയെന്നും അപമാനിച്ചെന്നും ഫോറം വിലയിരുത്തി.
https://www.facebook.com/Malayalivartha