സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍നിന്ന് ഇന്ത്യന്‍ നാവികര്‍ രക്ഷപ്പെട്ടു
ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വളഞ്ഞ ബോട്ടിലെ 14 ഇന്ത്യക്കാര്‍ സ്വീഡിഷ്-ഡച്ച് യുദ്ധക്കപ്പലുകളുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടു. ജൂണ്‍ അഞ്ചിനാണ് 12 പേരടങ്ങുന്ന കടല്‍ക്കൊള്ളക്കാര്‍ ബോട്ടിനെ വളഞ്ഞത്. ഉടന്‍തന്നെ വാര്‍ത്താവിനിമയ സംവിധാനത്തിലൂടെ ഇന്ത്യന്‍ ബോട്ടിലെ ക്യാപ്റ്റന്‍ അപകടസന്ദേശം അയച്ചു. സൂചന ആദ്യം ലഭിച്ച സ്വീഡിഷ് യുദ്ധക്കപ്പല്‍ കാള്‍സ്‌കോണ ബോട്ടിന് സമീപമെത്തി. യൂറോപ്യന്‍ യൂണിയന്റെ കടല്‍ക്കൊള്ള വിരുദ്ധ സേനയുടെ ഭാഗമാണ് കാള്‍സ്‌കോണ. കപ്പലില്‍നിന്നുള്ള ഹെലികോപ്ടര്‍ ബോട്ടിന് മുകളില്‍ വട്ടമിട്ടു പറന്നു. പിന്നീട് ഡച്ച് യുദ്ധക്കപ്പലും രംഗത്തെത്തിയതോടെ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങി.
കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇന്ത്യന്‍ നാവികര്‍. പിടിച്ചെടുക്കുന്ന ബോട്ടുകള്‍ ഉള്‍ക്കടലിലെ കച്ചവടക്കപ്പലുകള്‍ ആക്രമിക്കാനും കൊള്ളയടിക്കാനുമായാണ് സൊമാലി കടല്‍ക്കൊള്ളക്കാര്‍ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha