നാട്ടിലെ ബ്ലാക്ക് മാന്‍ ഗള്‍ഫിലേക്കും? തണ്ണിമത്തന്‍ കഴിച്ചവര്‍ ഭീതിയില്‍, തണ്ണിമത്തനില്‍ എച്ച്‌ഐവി വൈറസ് കുത്തിവച്ചെന്ന് വ്യാപക പ്രചാരണം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ചായിരുന്നു വ്യാജ പ്രചാരണം. ബ്ളാക്ക്ബറി മെസഞ്ചര്‍,സോഷ്യല്‍ മീഡിയ തുടങ്ങിയവയുപയോഗിച്ചാണ് തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് കുത്തിവെച്ചിട്ടുണ്ടെന്ന പ്രചാരണം നടന്നത്. ഊഹാപോഹങ്ങളെ തുടര്‍ന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി സൗദി ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നു. തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന തണ്ണിമത്തനില്‍ എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് കുത്തിവെച്ചിട്ടുണ്ടെന്ന രീതിയില്‍ വ്യാപകമായി നടക്കുന്ന ഊഹാപോഹങ്ങളും പ്രചാരണവും തെറ്റാണെന്ന് അധികൃതര്‍. ശാസ്ത്രീയ പരിശോധനകളില്‍ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിക്കരുതെന്നും അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചു.അതോറിറ്റിക്ക് കീഴിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ തണ്ണിമത്തനില്‍ എച്ച്.ഐ.വി വൈറസ് അതിജീവിക്കില്ലെന്നും വ്യക്തമായിട്ടുണ്ട്.
കോണ്‍ഫ്ളേക്ക്,വിയറ്റ്നാമീസ് മല്‍സ്യം, ഉരുളക്കിഴങ്ങ് ചിപ്സ്, കുട്ടികള്‍ക്കുള്ള നൂഡില്‍സ്, ചെറുനാരങ്ങ തുടങ്ങിയവയിലും മാരക വിഷമടങ്ങിയതായി പ്രചാരണം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഇവയും അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പരിശോധനക്ക് വിധേയമാക്കിയിരുന്നു. വിവിധ ലബോറട്ടറികളില്‍ പരിശോധന നടത്തിയെങ്കിലും ഉരുളക്കിഴങ്ങ് ചിപ്സില്‍ കളര്‍ അല്‍പം കൂടുതലായിരുന്നു എന്നതൊഴികെ അപകടകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിപ്സില്‍ ചേര്‍ത്തിരുന്ന കളര്‍ യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളതാണ്.
അതേസമയം, ചില ഭക്ഷ്യ പദാര്‍ഥങ്ങളെ തെരഞ്ഞുപിടിച്ച് പ്രചാരണം നടത്തുന്നതിന് പിന്നില്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉള്ളതായും സൂചനയുണ്ട്. ചില ഉല്‍പന്നങ്ങളെ താറടിച്ചുകാട്ടുന്നതിന് എതിരാളികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതായാണ് സംശയം. ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനും ഊഹാപോഹങ്ങള്‍ ഉപയോഗിക്കുന്നതായി അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ എളുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നു. അപകടകരമായ രീതിയില്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha