സര്‍ക്കാരിന്റെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലാക്കാന്‍ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ ആധുനിക വെബ് സൈറ്റ്
നിങ്ങള്‍ ചോദിക്കൂ, ഞങ്ങള്‍ പറയാം എന്ന മുഖവുരയോടെ എമിറൈറ്റ്‌സ് ഐഡന്റിറ്റി അതോറിട്ടിയുടെ ആധുനിക സാങ്കേതികവിദ്യയോടെ വെബ്‌സൈറ്റ് തയ്യാറാവുന്നു. ലളിതമായ രീതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകത്തവിധമാണ് ഈ സൈറ്റ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയോടെ നിര്‍മിക്കുന്ന താണ് ഈ വെബ്‌സൈറ്റ്. സര്‍ക്കാര്‍ സേവനങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുകയും സാധാരണക്കാരായ ജനങ്ങളുടെ അപേക്ഷകളും അഭിപ്രായങ്ങളും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും 48 മണിക്കൂറിനുള്ളില്‍ സൈറ്റില്‍ അവയുടെ പുരോഗതി വിലയിരുത്തി മറുപടി നല്കുകയും ചെയ്യും. ഐ.ടി.മേഖലയില്‍ നൂതന സാങ്കേതിക വൈദഗ്ധ്യമുള്ളവരായിരിക്കും വെബ് സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുക.
വെബ്‌സൈറ്റുമായി ഫേസ് ബുക്ക്, ട്വിറ്റര്‍ , യൂട്യൂബ് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായും അതുപോലെ പ്രധാന ചാനലുകളുമായും സംയോജിപ്പിച്ചുകൊണ്ട് അതോറിറ്റിയുടെ കീഴിലുള്ള ഓരോ ആഘോഷപരിപാടികളും തത്സമയംതന്നെ ജനങ്ങളില്‍ എത്തിക്കും. പ്രസ്തുതസൈറ്റില്‍ അതോറിറ്റിയുടെ കീഴിലുള്ള മാഗസിനുകള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍, ശാസ്ത്ര പ്രബന്ധങ്ങള്‍, ലൈബ്രറികള്‍, മറ്റ് ഗവേഷണ സിദ്ധാന്തങ്ങളും 'നോളജ് കോര്‍ണര്‍' എന്ന വിഭാഗത്തില്‍ ലഭ്യമാകും.
ജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണുകളിലൂടെയും അതുപോലെ മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങളിലൂടെയും എമിറൈറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി സേവനങ്ങള്‍ ലോകത്ത് എവിടെനിന്നും തത്സമയം വീക്ഷിക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha