സ്വദേശിവല്ക്കുണത്തിന്റെ പേരില്‍ പിരിച്ചുവിട്ടാല്‍ ഒറ്റ യാത്രയാക്കാനായി പലരും അവധിയാത്ര ഉപേക്ഷിക്കുന്നു
കുവൈത്തില്‍ വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ഉപേക്ഷിച്ചു. സ്വദേശി വത്കരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ നാട്ടിലേക്ക് ഒറ്റ മടക്കം മതിയല്ലോ എന്ന ചിന്തയാണ് ഇതിനു പിന്നിലെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത പലരും ഇങ്ങനെ യാത്ര റദ്ദാക്കിയത് ട്രാവല്‍ ഏജന്‍സികളെ പ്രതിസന്ധിയിലാക്കി.
അതേസമയം, സ്വദേശിവത്കരണനീക്കത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി റെയ്ഡുകള്‍ തുടരുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഹവാലിയില്‍ നടന്ന റെയ്ഡില്‍ ഇരുന്നൂറിലേറെപ്പേരെ പിടികൂടി. ഇവരെല്ലാം ഏഷ്യന്‍ വംശജരാണെന്ന് സുരക്ഷാ വിഭാഗം വൃത്തങ്ങള്‍ പറഞ്ഞു. ഹവാലി സുരക്ഷാ മേധാവി ബ്രിഗേഡിയര്‍ ഹബീബ് ഗുലൂമിന്റെ നേതൃത്വത്തിലുള്ള വന്‍സംഘമാണ് പരിശോധനയ്ക്കായി പാര്‍പ്പിടങ്ങളില്‍ കയറിയിറങ്ങിയത്. പിടിക്കപ്പെട്ടവരില്‍ നല്ലൊരുപങ്ക് ഗാര്‍ഹികത്തൊഴിലാളി വിസക്കാരാണ്.
സാല്‍മിയ, ഫര്‍വാനിയ, അഹമ്മദി, ഹസ്സാവി തുടങ്ങിയ മേഖലകളിലും പരിശോധന നടന്നു. റെയ്ഡുകള്‍ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha