ഓസ്‌ട്രേലിയന്‍ റേഡിയോയിയൂടെ ഇനി മലയാളപരിപാടികളും ആസ്വദിക്കാം
ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്ക് ഇനി റേഡിയോയിലൂടെ മാതൃഭാഷ കേള്‍ക്കാം. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ദേശീയ മാധ്യമ ശൃംഖലയായ എസ്.ബി.എസ്. ആണ് മലയാളത്തില്‍ റേഡിയോ പ്രക്ഷേപണം തുടങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന മലയാളി സാന്നിധ്യം കണക്കിലെടുത്താണ് എസ്.ബി.എസിന്റെ തീരുമാനം.
ഇതുവരെ 68 ഭാഷകളിലായിരുന്നു എസ്.ബി.എസ്. റേഡിയോ പ്രക്ഷേപണം. ഇതില്‍ ഹിന്ദി, തമിഴ്, ഗുജറാത്തി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടുന്നു. 2011-ലെ സെന്‍സസില്‍ മലയാളി ജനസംഖ്യ വന്‍തോതില്‍ കൂടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റേഡിയോയില്‍ മലയാളം ഇടംനേടിയത്.
നിലവില്‍ ആഴ്ചയില്‍ രണ്ടു മണിക്കൂറാണ് മലയാളത്തിന് അനുവദിക്കുക. വ്യാഴാഴ്ച രാത്രി എട്ടിനും ഞായറാഴ്ച രാത്രി ഒമ്പതിനും ഒരു മണിക്കൂര്‍ വീതം. വാര്‍ത്തകള്‍, മലയാളി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലെ അവലോകനം, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പരിപാടികളും പ്രക്ഷേപണം ചെയ്യും.
https://www.facebook.com/Malayalivartha