ഭര്‍ത്താവ് ജയിലിലായതിനെ തുടര്‍ന്ന് ദുരിതത്തിലായ യുവതിയേയും കുഞ്ഞിനേയും നാട്ടിലേക്കയച്ചു
ഭര്‍ത്താവ് കേസില്‍ കുടുങ്ങി ജയിലിലായതിനെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബത്തെ നാട്ടിലേക്കയച്ചു. മൂന്നു മാസമായി ഇബ്ര ജയിലില്‍ കഴിയുന്ന യുവാവിന്‍െറ ഭാര്യയെയും കുഞ്ഞിനെയുമാണ് മസ്കത്ത് കെ.എം.സി.സി ഇടപെട്ട് ദുരിതക്കയത്തില്‍ നിന്ന് രക്ഷിച്ചത്. കഴിഞ്ഞ മൂന്നു മാസമായി കുടുംബം കെ.എം.സി.സിയുടെ സംരക്ഷണയിലായിരുന്നു. രണ്ടു വയസ് തികയാത്ത കുഞ്ഞുങ്ങള്‍ക്ക് നിയമപ്രകാരം ജനനം ന്യൂദല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് ക്ളിയറന്‍സ് കിട്ടിയാല്‍ മാത്രമേ പാസ്പോര്‍ട്ട് ലഭിക്കുകയുള്ളൂ.
കുടുംബത്തിന്‍െറ യാത്ര ഇതുകാരണമാണ് നീണ്ടു പോയത്. മന്ത്രി ഡോ. എം.കെ. മുനീര്‍ ഒമാനിലെത്തിയ സന്ദര്‍ഭത്തില്‍ കെ.എം.സി.സി നേതാക്കള്‍ വിഷയം ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അദ്ദേഹം എംബസി അധികൃതരോട് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എംബസിയുടെ കമ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം ഇവര്‍ക്കുള്ള വിമാന ടിക്കറ്റ് എടുത്തു നല്‍കിയതോടെയാണ് യാത്രക്കുള്ള വഴി തെളിഞ്ഞത്. പിഴയടക്കാനുള്ള തുകയും മറ്റ് അനുബന്ധ ചെലവുകളും മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും നല്‍കി. ഇന്ത്യന്‍ എംബസി പ്രതിനിധി അബ്ദുറഹീം, മസ്കത്ത് കെ.എം.സി.സി പ്രസിഡന്‍റ് സി.കെ.വി യൂസുഫ്, കെ.കെ. റഫീഖ്, പി.ടി.കെ ഷമീര്‍, സാദിഖ്, ഇസ്മാഈല്‍, നജീബ്, സവാദ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ കുടുംബത്തെ യാത്രയാക്കി.
https://www.facebook.com/Malayalivartha