ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപ്പെന്‍ഡന്റിന്റെ എഡിറ്ററായി ഇന്ത്യന്‍ വംശജനായ അമോല്‍ രാജന്‍
ബ്രിട്ടനിലെ ദേശീയ ദിനപത്രമായ ദി ഇന്‍ഡിപ്പെന്‍ഡന്റിന്റെ എഡിറ്ററായി ഇന്ത്യന്‍ വംശജനായ അമോല്‍ രാജനെ നിയമിച്ചു. പത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെള്ളക്കാരനല്ലാത്ത ഒരാള്‍ എഡിറ്റര്‍ സ്ഥാനത്തെത്തുന്നത്. കൊല്‍ക്കത്തയില്‍ ജനിച്ച അമോല്‍ രാജന്റെ മാതാപിതാക്കള്‍ മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ലണ്ടനിലേക്ക് കുടിയേറി.
ടൂട്ടിങ്, സൗത്ത് ലണ്ടന്‍ എന്നിവടങ്ങളിലായി പഠനത്തിന് ശേഷം ബിരുദ പഠനവും പൂര്‍ത്തിയാക്കി ഇവനിങ് സ്റ്റാന്‍ഡാര്‍ഡ്, ചാനല്‍ 5 എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് ഇന്‍ഡിപ്പെന്‍ഡന്റിലെത്തുന്നത്. ക്രിസ് ബ്ലാക്‌ഹേര്‍സ്റ്റിന്റെ പിന്‍ഗാമിയായി 29 കാരനായ അമോല്‍ രാജന്‍ സ്ഥാനമേല്‍ക്കും.
https://www.facebook.com/Malayalivartha