ശ്രീകാന്ത് ശ്രീനിവാസന്‍ ചുമതലയേറ്റു
യു.എസ് സര്‍ക്യൂട്ട് കോടതി ജഡ്‌ജിയായി ഇന്ത്യന്‍ വംശജനായ ശ്രീകാന്ത് ശ്രീനിവാസന്‍ ചുമതലയേറ്റു. യു.എസില്‍ സുപ്രീം കോടതി കഴിഞ്ഞാല്‍ ഏറ്റവും ഉന്നതമായ കോടതിയാണ് സര്‍ക്യൂട്ട് കോടതി.
ജനിച്ചത് ചണ്ഡീഗഢിലാണെങ്കിലും ശ്രീനിവാസന്റെ കുടുംബ വേരുകള്‍ തമിഴ്‌നാട്ടിലാണ്. അറുപതുകളിലാണ് ശ്രീനിവാസന്റെ കുടുംബം അമേരിക്കയിലെത്തിയത്. ദക്ഷിണേഷ്യയില്‍ നിന്നുതന്നെ ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയായിരിക്കുകയാണ് നാല്‍പത്തിയാറുകാരനായ ശ്രീകാന്ത് ശ്രീനിവാസന്‍.
അമേരിക്കന്‍ അപ്പീല്‍ കോടതിയില്‍ ജഡ്‌ജിയായിരുന്ന ജെ.ഹാര്‍വി വില്‍ക്കിന്‍സണിന്റെ ലോ ക്ലാര്‍ക്കായാണ് ശ്രീനിവാസന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാരക്ക് ഒബാമ ശ്രീനിവാസനെ ഈ സ്ഥാനത്തേക്ക് നാമ നിര്‍ദേശം ചെയ്‌തെങ്കിലും സെനറ്റ് ചേരാതിരുന്നതിനെ തുടര്‍ന്ന് നിയമനം അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ വീണ്ടും ശ്രീനിവാസന്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും സെനറ്റ് എതിരില്ലാതെ അംഗീകരിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha