പത്തുലക്ഷം പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന പിരമിഡ് നഗരം ദുബായില്‍ ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ കെട്ടിട സമുച്ചയം ദുബായില്‍ തയ്യാറാകുന്നു. പിരമിഡ് ആകൃതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് സുഗുറാറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഈ നഗരത്തില്‍ താമസിക്കാന്‍ കഴിയും. രണ്ടര ചതുരക്ര കിലോമീറ്ററോളം വിസ്‌തൃതിയുള്ള ഈ നഗരം പൂര്‍ണമായും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. പുറത്തുനിന്നുള്ള വൈദ്യുതി പൂര്‍ണമായും ഒഴിവാക്കി കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നുമായിരിക്കും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക.
എണ്ണ പൂര്‍ണമായും അവസാനിച്ചാലും പിടിച്ചു നില്‍ക്കാനുള്ള ദുബായുടെ യത്‌നത്തിന്റെ ഭാഗമാണ് ഈ നഗരം. സിറ്റിസ്‌കേപ്പ് ദുബായ് എന്ന പേരില്‍ ഈ നഗരം ഒക്‌ടോബറില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.
https://www.facebook.com/Malayalivartha