സൗദി അറേബ്യയില്‍ ഇനിമുതല്‍ വെളളിയും ശനിയും പൊതു അവധി
സൗദി തൊഴില്‍മേഖലയില്‍ ഇനി വെള്ളിയും ശനിയും അവധി ദിവസങ്ങള്‍. ഔദ്യോഗിക വാരാന്ത അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സൗദി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഇത്. ജൂണ്‍ 29മുതല്‍ മാറ്റം നിലവില്‍ വരും. മന്ത്രാലയ ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമ്പത്തിക, വ്യാപാര, ധനകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുതിയ പരിഷ്‌ക്കാരം ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ അക്കാദമി വര്‍ഷം മുതല്‍ക്കായിരിക്കും പുതിയ മാറ്റം ബാധകമാവുക.
സ്വകാര്യ മേഖലയിലും ഇനി വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമായിരിക്കും അവധി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. മേഖലയിലെ മറ്റു രാജ്യങ്ങളിലും ആഗോളതലത്തിലും നിലവിലുള്ള അവധി ദിനങ്ങളോടും പരമാവധി താദാത്മ്യം പാലിക്കുക വഴി പുറം ലോകവുമായി സൗദി അറേബിയയ്ക്കുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോവുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്.
വ്യാഴവും വെള്ളിയുമാണ് ഇതുവരെ സൗദിയിലെ അവധിദിവസങ്ങളെങ്കില്‍ തുടര്‍ന്നുള്ള ശനിയും ഞായറുമായിരുന്നു ലോകത്തെ മറ്റു ചിലയിടങ്ങളിലെ അവധി. ഇതെത്തുടര്‍ന്ന് ആഗോള തലത്തിലുള്ള ക്രയവിക്രയങ്ങള്‍ക്ക് സൗദിക്ക് ആഴ്ച്ചയില്‍ ആകെ ലഭിച്ചിരുന്നത് മൂന്ന് ദിവസങ്ങള്‍ മാത്രമായിരുന്നു.
https://www.facebook.com/Malayalivartha