കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബില്‍ അമേരിക്കയില്‍ പാസാക്കി
അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് കൂടുതല്‍ അവസരം ഒരുക്കികൊണ്ട് അമേരിക്കന്‍ സെനറ്റ് കുടിയേറ്റ ബില്‍ പാസാക്കി. മുപ്പത്തി രണ്ടിനെതിരെ 68 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസാക്കിയത്. പ്രതിനിധി സഭ പരിഗണിച്ച ശേഷം പ്രസിഡന്റ് ബരാക്ക് ഒബാമ ബില്ലില്‍ ഒപ്പുവെച്ചാല്‍ പുതിയ നിയമം നിലവില്‍ വരും. ആകെ 1.1 കോടി കുടിയേറ്റക്കാര്‍ ഉള്ള അമേരിക്കയില്‍ 2.6 ലക്ഷം ഇന്ത്യക്കാരാണ്.
2011 ഡിസംബര്‍ 31ന് മുന്‍പ് അമേരിക്കയില്‍ രേഖകളില്ലാതെ കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ പൗരത്വം നല്‍കുന്നതിനു മുന്‍പ് ഇവരുടെ പശ്ചാത്തലം,ക്രിമിനല്‍ റെക്കോഡ്, എന്നിവ പരിശോധിക്കും. അമേരിക്കയില്‍ താമസിച്ച കാലയളവില്‍ അടക്കേണ്ട നികുതിയും നല്‍കേണ്ടി വരും. ഒപ്പം വിസ പരിഷ്‌കരണം, പുതിയ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ശക്തമായ അതിര്‍ത്തി സുരക്ഷാ സംവിധാനം തുടങ്ങിയവയും ബില്‍ മുന്നോട്ട് വെക്കുന്നു. എന്നാല്‍ എച്ച്1 ബി വിസയില്‍ അമേരിക്കയില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ചില കമ്പനികള്‍ക്ക് ബില്ലിലെ ചില വ്യവസ്ഥകള്‍ തിരിച്ചടിയാകുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha