ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അല്‍പമൊന്നു തെറ്റിയാല്‍ 160 പൗണ്ട് ഫൈന്‍
ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു പേരുവിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നല്ലൊരു തുക ഫൈനായി ഈടാക്കും. പല വിമാന കമ്പനികളും പല തരത്തിലുള്ള ഫൈനാണ് വാങ്ങുന്നത്. നിരക്കുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്ന വേളയിലാണ് ഒരു ക്ലിക്ക് കൊണ്ട് മാറ്റാനാവുന്ന നിസാരപിഴവുകള്‍ക്ക് ഭീമന്‍ പിഴ വാങ്ങുന്നത്.
യാത്രക്കാരുടെ പേരുകളില്‍ ചെറിയ തെറ്റുകളുണ്ടായാല്‍ അത് തിരുത്തുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുമെന്ന് വിവിധ സ്ഥാപനങ്ങള്‍ ചെറിയ അക്ഷരത്തിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. സാധാരണഗതിയില്‍ ആരും വായിക്കാത്ത ഭാഗത്ത് ഇത് അച്ചടിച്ചുവച്ചശേഷം യാത്രക്കാരെ കബളിപ്പിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതത്രെ. നേരിയ തെറ്റിനും സ്‌പെല്ലിങ് മാറ്റുന്നതിനുമൊക്കെ ഈ തുക ഈടാക്കുന്നുണ്ട്.
പ്രമുഖ വിമാന കമ്പനിയായ റെയാന്‍ എയര്‍ പേരിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഓണ്‍ലൈനായാണ് നടത്തുന്നതെങ്കില്‍ അവര്‍ 110 പൗണ്ടാണ് ഈടാക്കുന്നത്. കോള്‍സെന്ററിലൂടെയോ എയര്‍പോര്‍ട്ടില്‍ നേരിട്ടോ തിരുത്തുന്നുവെങ്കില്‍ കൊടുക്കേണ്ടത് 160 പൗണ്ടാണ്. എന്നാല്‍ റിസര്‍വേഷന്‍ സെന്ററിലെ നേരിയ തിരുത്തുകള്‍ക്ക് പത്തു പൗണ്ട് കൊടുത്താല്‍ മതി.
മൊണാര്‍ക്കിന്റെ ഓണ്‍ലൈന്‍ തിരുത്തിന് 100 പൗണ്ട് നല്‍കണം. കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 120 പൗണ്ടാണ് നിരക്ക്. എന്നാല്‍ സ്‌പെല്ലിങ് തെറ്റിന് ഇവര്‍ ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ബ്രിട്ടീഷ് എയര്‍ലൈന്‍സ് എന്നാല്‍ ഇതുവരെ ഇത്തരം നിരക്കുകള്‍ ഈടാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha