രോഗികളെ സന്ദര്‍ശിക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന നേഴ്‌സുമാര്‍ക്ക് അടുത്തമാസം മുതല്‍ പുതിയ ട്രാവല്‍ റിഇംബേഴ്‌സ്‌മെന്റ്
ഇംഗ്ലണ്ടില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി നേഴ്‌സുമാര്‍ക്കും എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും അടുത്തമാസം മുതല്‍ അതിനായി ഉപയോഗിച്ച പണം തിരികെ ക്ലെയിം ചെയ്യാനുള്ള പുതിയ സംവിധാനം നിലവില്‍വരും. ഇതാദ്യമായാണ് യഥാര്‍ത്ഥ ചെലവുകളും റീഇംബേഴ്‌സ്‌മെന്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച് ആദ്യത്തെ 3,500 മൈല്‍ വരെ മൈലിന് 67 പെന്‍സായിരിക്കും റീഇംബേഴ്‌സ്‌മെന്റ് നിരക്ക്. അതിനുശേഷമുള്ള ഓരോ മൈലിനും 24 പെന്‍സും നല്‍കും. ഈ നിരക്ക് എല്ലാ വര്‍ഷവും രണ്ടുതവണ പുന:പരിശോധിക്കും. ഏപ്രിലിലോ മെയ് മാസത്തിലോ അല്ലെങ്കില്‍ ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഈ പുന:പരിശോധന. നിലവിലുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നിരക്കായ 24 പെന്‍സ് റദ്ദാക്കി 33 പെന്‍സ് നിരക്ക് കൊണ്ടുവരും. നിര്‍ദിഷ്ട ട്രെയിനിങ്ങിനുവേണ്ടി യാത്രചെയ്യുകയാണെങ്കില്‍ 67 പെന്‍സിന്റെ റീഇംബേഴ്‌സ്‌മെന്റും നല്‍കും.
നിലവില്‍ എല്ലാ ജീവനക്കാരെയും സ്റ്റാന്‍ഡേര്‍ഡ് യൂസര്‍മാരായി കണക്കാക്കിയിരിക്കുന്നവരുടെ റീഇംബേഴ്‌സ്‌മെന്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് നിരക്കിലാണ് കണക്കാക്കിയിരിക്കുന്നതെങ്കില്‍ ഇനി അത് വര്‍ധിക്കുമെന്ന് റോയല്‍ കോളജ് ഓഫ് നേഴ്‌സിങ് വ്യക്തമാക്കി. എന്നാല്‍ റഗുലര്‍ യൂസര്‍മാരുടെ നിരക്കുകള്‍ കൂടാനോ കുറയാനോ അല്ലെങ്കില്‍ അതുപോലെ തുടരാനോ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha