ഓസ്‌ട്രേലിയ വിസാനിയമം കര്‍ശനമാക്കി
ഓസ്‌ട്രേലിയ വിസാ നിയമം കര്‍ശനമാക്കി. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികളെ കൊണ്ടു വരാന്‍ പാടുള്ളൂ എന്ന് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നാട്ടില്‍ ഒരു തൊഴില്‍ ചെയ്യാന്‍ ആളെ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികളെ കൊണ്ടുവരാവു. ഇതിന് തൊഴില്‍ ദാതാവ് ഉറപ്പു നല്‍കണം. ഇതു കൂടാതെ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് നാലുമാസം മുന്‍പുതന്നെ മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയും വേണം.
അതേസമയം ഫാമിലി വിസയുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുമുണ്ട്. പതിനെട്ടു വയസിന് മുകളിലുള്ള കുടുംബാംഗത്തെ കൊണ്ടു വരാന്‍ 1530 ഡോളറും അതില്‍ താഴെയുള്ളവര്‍ക്ക് 765 ഡോളറുമാണ് ഇനി നല്‍കേണ്ടി വരിക. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയില്‍ മാറ്റമിസല്ല.
https://www.facebook.com/Malayalivartha