ഉത്തരാഖണ്ഡ് പ്രളയം; യൂസഫലി ഒരു കോടി നല്‍കും
പ്രമുഖ വ്യവസായി എം.എ യൂസഫലി പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ നല്‍കും. ഇതുസംബന്ധിച്ച വിവരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡറെ യൂസഫലി അറിയിച്ചു. മറ്റു പ്രവാസികളും ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങാളാണ് ഉത്തരാഖണ്ഡില്‍ ഉണ്ടായത്. അയ്യായിരത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലായി ഒട്ടേറെ പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇടക്കിടെപെയ്യുന്ന മഴയില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപെടുകയുമാണ്.
https://www.facebook.com/Malayalivartha