സൗദിയില്‍ സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം ജെസിബി ഓടിച്ച് സ്വദേശി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലായ വിനീഷ് മോചിതനായി
ഓടിച്ചു ശീലമില്ലാത്ത ജെ.സി.ബി സ്‌പോണ്‍സറുടെ നിര്‍ബന്ധപ്രകാരം ഓടിച്ചതാണ് വിനീഷിന് വിനയായത്. വിനീഷ് ഓടിച്ച ജെ.സി.ബിയും സൗദി പൗരന്‍ ഓടിച്ച വാഹനവും കൂട്ടിയിടിച്ച് സൗദി സ്വദേശി മരിച്ച സംഭവത്തിലാണ് കുളമാവ് പോത്തുമറ്റം നിരപ്പത്ത് വിനീഷ് കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടത്. മാത്രമല്ല, ജെ.സി.ബിക്ക് ഇ ന്‍ഷുറന്‍സ് പരിരക്ഷയില്ലാതിരുന്നതും വിനീഷിന് തിരിച്ചടിയായി. മരിച്ചയാളുടെ കുടുംബത്തിന് 2.25 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ തടവ് അനുഭവിക്കണമെന്നുമായിരുന്നു സൗദി കോടതി വിധിച്ചത്. ഇത് ഈ കുടുംബത്തിന് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മോചനം സാധ്യമായിരിക്കുന്നത്.
വ്യാഴാഴ്‌ചയാണ് സൗദി കോടതിയില്‍ കെട്ടിവയ്‌ക്കേണ്ട 36 ലക്ഷം രൂപ അമീര്‍ ഹോസ്‌പിറ്റല്‍ ഉടമ ആലുങ്കല്‍ മുഹമ്മദ് കെട്ടിവച്ചത്. തുടര്‍ന്ന് നോര്‍ക്ക ഉദ്യോഗസ്‌ഥര്‍ ഇടപെട്ട് വ്യാഴാഴ്‌ച രാത്രി 12 മണിയോടെ വിനീഷിനെ ജയിലില്‍നിന്ന് മോചിപ്പിച്ചു. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിക്കാമെന്നാണ് വിനീഷിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha