രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുമുള്ള കാലതാമസം; നഴ്‌സുമാര്‍ക്ക് ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡുകള്‍
വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ജോലി തേടുന്ന നഴ്‌സുമാരുടെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിനായി എല്ലാ നഴ്‌സുമാര്‍ക്കും ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ തീരുമാനിച്ചു. ഷിംലയില്‍ ചേര്‍ന്ന ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
നഴ്‌സിംഗ് പാസാകുന്ന ഓരോ വ്യക്തിയും താന്‍ പഠിച്ച സ്ഥാപനം ഉള്‍പ്പെടുന്ന സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, പഠിച്ച സംസ്ഥാനത്തിനു പുറത്ത് ജോലി തേടുന്ന ഒരു നഴ്‌സിന് താന്‍ പഠിച്ച സംസ്ഥാനത്തെ നഴ്‌സിംഗ് കൗണ്‍സിലിന്റെ എന്‍ഒസി ലഭിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എങ്കില്‍ മാത്രമേ പുതിയ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനും അവിടെ ജോലിക്ക് ചേരുന്നതിനും കഴിയൂ. എന്നാല്‍, എന്‍ഒസി ലഭിക്കുന്നതിന് മാസങ്ങള്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നഴ്‌സസ് ഐഡന്റിറ്റി കാര്‍ഡ് നിലവില്‍ വരുന്നതോടെ ഇന്ത്യാക്കാരായ എല്ലാ നഴ്‌സുമാരുടെയും വിവരങ്ങള്‍ ഐ.എന്‍.സിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
https://www.facebook.com/Malayalivartha