കുടുംബ വഴക്കിനെ തുടര്‍ന്ന് ബഹ്റിനില്‍ ഭാര്യയെ വെട്ടിക്കൊന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു
കുടുംബ വഴക്കിനെ തുടര്‍ന്ന് ബഹ്റിനില്‍ ഭാര്യയെ വെട്ടിക്കൊന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി മണവാളന് വീട്ടില്‍ സിജോ പൗലോസ് ആണ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. പുത്തൂര്‍ ചെറുകുന്ന് സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്.
2013 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും ബഹ്റനില്‍ നെഴ്സുമാരാണ്. മനാമയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാലു ദിവസത്തിനുശേഷം നാട്ടിലെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
https://www.facebook.com/Malayalivartha