മനുഷ്യക്കടത്തിന് സൗദി രാജകുമാരിയെ കാലിഫോര്‍ണിയയില്‍ അറസ്‌റ്റു ചെയ്‌തു
മനുഷ്യക്കടത്തില്‍ സൗദിരാജകുമാരിയെ കാലിഫോര്‍ണിയയില്‍ അറസ്‌റ്റുചെയ്‌തു. നാല്‍പത്തിരണ്ടുകാരി മിഷായേല്‍ അലയ്‌ബാനെയാണ് അറസ്റ്റ് ചെയ്‌തത്. കുറ്റം തെളിയിക്കാന്‍ സാധിച്ചാല്‍ പന്ത്രണ്ട് വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാം. യുവതിയെ അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി ജോലിചെയ്യിപ്പിച്ചു എന്നാണ് കേസ്.
2012 ല്‍ തന്നെ സൗദിയില്‍ എത്തിച്ച് കുറഞ്ഞ വേതനത്തിന് കൂടുതല്‍ സമയം ജോലിചെയ്യിപ്പിക്കുകയും, തന്റെ പാസ്‌പോര്‍ട്ട് സൗദിയില്‍ എത്തിയ ഉടനെ തട്ടിയെടുത്തൂവെന്നും കെനിയന്‍ യുവതി പോലീസിനോട് പറഞ്ഞു. കരാര്‍പ്രകാരം 8 മണിക്കൂര്‍ ജോലിക്ക് 1600 ഡോളര്‍ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സമയം ജോലിചെയ്യിപ്പിക്കുകയും 220 ഡോളര്‍ മാത്രം നല്‍കുകയുമായിരുന്നു.
ബസ്സില്‍ യാത്രചെയ്യുന്നതിനിടയില്‍ കെനിയന്‍ യുവതി തന്റെ സഹയാത്രികയോടാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ ഉടനെ പോലീസിനെ അറിയിക്കുകയും, തുടര്‍ന്ന് അലയ്‌ബാനെ അറസ്‌റ്റു ചെയ്യുകയായിരുന്നു. അഞ്ച് മില്യണ്‍ ഡോളറിന് അലയ്‌ബാന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അലയ്‌ബാന്‍ രാജ്യം വിട്ടു പോകാന്‍ പാടില്ലെന്ന് കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദി രാജകുമാരനായ അബ്ദുള്‍ റഹ്മാന്‍ ബിന്‍ നാസറിന്റെ ഭാര്യമാരില്‍ ഒരാളാണ് അലയ്‌ബാന്.
https://www.facebook.com/Malayalivartha