ബ്രിട്ടനില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു
ബ്രിട്ടനില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ കവര്‍ച്ച, കൊള്ള, അതിക്രമങ്ങള്‍ തുടങ്ങിയവ കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഒമ്പതു ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അതേസമയം ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്, മറ്റ് ഓണ്‍ലൈന്‍ തട്ടിപ്പ് തുടങ്ങിയവ കുത്തനെ ഉയര്‍ന്നു. പക്ഷെ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്ന ഭൂരിപക്ഷവും പരാതി നല്‍കാറില്ല. അതിനാല്‍ തന്നെ അത്തരം തട്ടിപ്പുകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ഈ മേഖലയില്‍ 27 ശതമാനം വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഡേറ്റിംഗ് സെറ്റുകളില്‍പെട്ട് ഒരു ദിവസം മൂന്നുപേര്‍ വഞ്ചിതരാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷംമാത്രം ഓണ്‍ലൈന്‍ ലേലം നടത്തി വഞ്ചിക്കപ്പെട്ടവരുടെ എണ്ണം 22,694 ആണ്. ഇതുകൂടാതെ ഹാക്കിംഗ്, വൈറസ് കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha