വാഹനാപകടത്തെ തുടര്‍ന്ന് യു.കെ മലയാളി മരിച്ചു
നാട്ടില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.കെ മലയാളി മരിച്ചു. യുകെ കെസിഎ സ്വിന്‍ഡണ്‍ യൂണിറ്റ് പ്രസിഡന്റ് ഏറ്റുമാനൂര്‍ കല്ലറ സ്വദേശി അജി ജോസഫാണ് മരിച്ചത്. ജൂലൈ മൂന്നിന് നാട്ടിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍ പോയ അജിമോന്‍ യുകെയിലേയ്ക്ക് മടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയായിരുന്നു അപകടം. നാട്ടിലെത്തിയപ്പോള്‍ ഉപയോഗിക്കാനായി വാടകയ്ക്ക് എടുത്ത കാര്‍ കൊടുത്തശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങവെ മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ഇതേതുടര്‍ന്ന് വൈക്കത്തെ ഇന്‍ഡോര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അജിയ്‌ക്കൊപ്പം ഭാര്യ ടെസിയും നാട്ടിലേയ്ക്ക് പോയിരുന്നു. കുട്ടികളെ യു.കെയില്‍ നിന്നും കൊണ്ടുപോയിരുന്നില്ല.
https://www.facebook.com/Malayalivartha