ബെല്‍ജിയത്തിന് പുതിയ രാജാവ്; ആല്‍ബര്‍ട്ട് രാജാവ് സ്ഥാനമൊഴിഞ്ഞു
എഴുപത്തിയൊമ്പതാം വയസ്സില്‍ ബെല്‍ജിയം രാജാവ് സ്ഥാനമൊഴിഞ്ഞു. മൂത്ത മകനെ സ്ഥാനമേല്‍പ്പിച്ചാണ് ബെല്‍ജിയത്തിലെ ആല്‍ബര്‍ട്ട് രാജാവ് സ്ഥാനമൊഴിഞ്ഞത്. ഇരുപത് വര്‍ഷമായി അദ്ദേഹം രാജ്യ ഭരണം നിര്‍വഹിച്ചു വരികയായിരുന്നു. അനാരോഗ്യം കാരണമാണ് മകനെ ഭരണ ചുമതല ഏല്‍പ്പിച്ച് രാജാവ് സ്ഥാനമൊഴിഞ്ഞത്.
'തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ജനങ്ങള്‍ക്ക് നന്ദി. ബെല്‍ജിയം ഇനിയും യൂറോപ്പിന്റെ ശ്രദ്ധാകേന്ദ്രമാകണം. അതിനായി പുതിയ രാജാവായ ഫിലിപ്പിന് എല്ലാ വിധ പിന്തുണയും നിങ്ങള്‍ നല്‍കണം-വികാര നിര്‍ഭരനായി ആല്‍ബര്‍ട്ട് രാജാവ് പറഞ്ഞു.
വടക്കു-തെക്കു പ്രദേശങ്ങള്‍ തമ്മിലുള്ള പുനരേകീകരണമാണ് തന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ പ്രദേശത്തിലെ ജനത ഡച്ച് ഭാഷ സംസാരിക്കുന്നവരും,തെക്കന്‍ ജനത ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരും ആണ്.
ബെല്‍ജിയത്തില്‍ രാജാവിന് ആലങ്കാരിക പദവി മാത്രമേയുള്ളൂ. ഭരണ ഘടനാ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ മാത്രമാണ് രാജാവിന് അധികാരം ഉണ്ടായിരിക്കുക.
https://www.facebook.com/Malayalivartha