ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യും
പത്ത് രാജ്യങ്ങളില്‍ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട്മെന്റ് തുടങ്ങാന്‍ സൗദി തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. ഇന്ത്യയടക്കമുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ തൊഴില്‍ മന്ത്രാലയങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൊഴിലാളികളുടെയും തൊഴിലുടമയുടെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലാണ് തൊഴില്‍ കരാറുകള്‍ ഒപ്പുവെക്കുക. രാജ്യത്തിന്റെ സാമൂഹിക, സുരക്ഷ മാനദണ്ഡങ്ങളും തൊഴില്‍ മേഖലയിലെ അവകാശങ്ങളും കരാറിന്റെ ഭാഗമായിരിക്കും. കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പിന്നീട് അത്തരം രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കും.
https://www.facebook.com/Malayalivartha