ലാന്‍ഡിങ്ങിനിടെ ഫ്രണ്ട് ഗിയര്‍ തകരാറായ വിമാനം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു
അമേരിക്കയിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലായിരുന്നു സംഭവം. ടെന്നസീയിലെ നാഷ് വില്ലെയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 734 ജെറ്റ് വിമാനത്തിനായിരുന്നു സാങ്കേതിക തകരാര്‍. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടിച്ചു നില്‍ക്കുകയായിരുന്നു. ഫ്രണ്ട് ഗിയര്‍ തകരാറായതോടെ വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയിലേക്ക് മൂക്കുകുത്തുന്ന നിലയിലാണ് ലാന്‍ഡ് ചെയ്തത്.
150 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പത്ത് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
https://www.facebook.com/Malayalivartha