കേറ്റ് രാജ്ഞിയുടെ സുഖപ്രസവത്തിന് നേതൃത്വം നല്‍കിയവരില്‍ ഇന്ത്യന്‍ ഡോക്‌ടറും
ലോകം ആകാംക്ഷടോയെ കാത്തിരുന്ന കേറ്റ് രാജ്ഞിയുടെ രാജകീയ പ്രസവത്തിന് നേതൃത്വം നല്‍കിയ ഡോക്‌ടര്‍മാരുടെ സംഘത്തില്‍ ഇന്ത്യക്കാരനും.മുംബൈ സ്വദേശിയും സെന്റ് മേരീസ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ.സുനിത് ഗോദാംബെയാണ്. പത്തിലേറെ വര്‍ഷമായി യു കെയിലെത്തിയ സുനിത് ന്യൂഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് നിയോ നാറ്റോളജിയില്‍ പഠനം നടത്തിയത്.
രാജ്ഞിയുടെ സ്വന്തം സര്‍ജനും ഗൈനക്കോളജിസ്റ്റുമായ ഡോ. മാര്‍ക്കസ് സെച്ചലായിരുന്നു മെഡിക്കല്‍ സംഘത്തെ നയിച്ചിരുന്നത്. അപായസാധ്യതകളുള്ള പ്രസവങ്ങളുടെ സ്‌പെഷ്യലിസ്റ്റായ ഒബ്സ്റ്റ്ട്രീഷ്യന്‍ ഗേ തോര്‍പ്പ് ബീസ്റ്റണ്‍ ആണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരംഗം. ഡോക്ടര്‍ പ്രീ-നാറ്റല്‍ ഡയഗ്നോസിസ്, അള്‍ട്രാ സൗണ്ട് എന്നിവയിലാണ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha