ഇറാന്‍ ജയിലില്‍ നിന്ന് മലയാളികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍
കഴിഞ്ഞ ജനുവരിയില്‍ സൗദിയിലെ ജുബൈലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 19 പേരുടെയും മോചനത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇറാന്‍ പൊലീസിന്റെ പിടിയിലായ തൊഴിലാളികള്‍ക്ക് ആറു മാസം തടവും 5750 ഡോളര്‍ വീതം പിഴയും വിധിക്കുകയായിരുന്നു. താനൂര്‍ പുതിയ കടപ്പുറം ചക്കാച്ചിന്റെ പുരക്കല്‍ കുഞ്ഞിമരക്കാരുടെ മകന്‍ മുഹമ്മദ് ഖാസിം, എടക്കടപ്പുറം കുട്ടിയാമുവിന്റെ പുരക്കല്‍ ഖാലിദ് കുട്ടിയുടെ മകന്‍ കോയ, പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വളപ്പില്‍വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുല്ലക്കോയ എന്നിവരാണ് തടവിലുള്ള മലയാളികള്‍.
മലയാളികളായ മൂന്നുപേരുടെയും മോചനത്തിനാവശ്യമായ മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി.കഴിഞ്ഞ ദിവസം തിരൂരിലെത്തിയ മുഖ്യമന്ത്രിയെ തടവിലായവരുടെ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. മൂന്നു മലയാളികളുടെയും മുഴുവന്‍ പിഴ സംഖ്യയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കുമെന്നും കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
തമിഴ്‌നാട് ഫിഷറീസ് വകുപ്പും പിഴ സംഖ്യ നല്‍കി തൊഴിലാളികളെ മോചിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha