ഇന്ത്യന്‍ വംശജര്‍ക്ക് സൈമണ്‍ ഇന്‍വെസ്‌റ്റിഗേറ്റേഴ്‌സ് അവാര്‍ഡ്
2013ലെ സൈമണ്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സ് അവാര്‍ഡിന് അമേരിക്കയിലെ നാല് ഇന്ത്യന്‍ വംശജരായ പ്രഫസര്‍മാര്‍ അര്‍ഹരായി. സ്റ്റാന്‍സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ കണ്ണന്‍ സുന്ദര രാജനാണ് ഗണിത ശാസ്ത്രത്തിനുള്ള അവാര്‍ഡിന് അര്‍ഹനായത്. പെന്‍സല്‍വേനിയ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ രാജീവ് അലൂര്‍, ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍മാരായ സലീല്‍ പി. വധാന്‍, വിക്കി ജോസഫ് എന്നിവരാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ അവാര്‍ഡിന് അര്‍ഹരായത്. ഒരു വര്‍ഷം ഒരു ലക്ഷം യു.എസ് ഡോളര്‍ എന്ന രീതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് അവാര്‍ഡ്. റിസര്‍ച്ചിന്റെ ദൈര്‍ഘ്യം അനുസരിച്ച് അഞ്ചു വര്‍ഷത്തേക്കുകൂടി അവാര്‍ഡ് പുതുക്കാവുന്നതുമാണ്. ന്യൂയോര്‍ക്കിലെ സൈമണ്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്.
https://www.facebook.com/Malayalivartha