സിംഗപ്പൂരില്‍ വ്യഭിചാരകേന്ദ്രം നടത്തിയ ഇന്ത്യക്കാരന് തടവുശിക്ഷ
സിംഗപ്പൂരില്‍ വ്യഭിചാരകേന്ദ്രം നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനായ മുന്‍ സൈനികന് തടവുശിക്ഷ. മുരളീധരന് പിള്ള (53) എന്നയാളെയാണ് ഒരു വര്‍ഷത്തേക്ക് തടവിനു ശിക്ഷച്ചത്. ആറ് ഫിലിപ്പീന്‍സ് യുവതികളെ തന്റെ സ്ഥാപനത്തില്‍ താമസിപ്പിച്ച് ഇടപാടു നടത്തിവന്ന ഇയാള്‍ കുറ്റക്കാരനാണെന്ന് ഏപ്രിലില്‍ കോടതി കണ്ടെത്തിയിരുന്നു. 'ഫേസ് 2 ഫേസ്' എന്ന പേരില്‍ സിംഗപ്പൂരില്‍ ഇയാള്‍ നടത്തിവന്നിരുന്ന പബ്ബില്‍ ഇടപാട് നടക്കുന്നതായി ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് പോലീസില്‍ അറിയിച്ചത്. 2011ല്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആറ് യുവതികളെയും ഒരു ഇടനിലക്കാരിയെയും അറസ്റ്റു ചെയ്തിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നു യുവതികളെ കടത്തിക്കൊണ്ടുവരുന്ന ഇടപാടുകാരിയാണ് അറസ്റ്റിലായത്. യുവതികളില്‍ നിന്നും ലഭിക്കുന്ന തുകയുടെ പകുതിയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഫലിപ്പീന് യുവതിയെ വിവാഹം കഴിച്ച ഇയാള്‍ 1997ല്‍ സൈനിക സേവനം അവസാനിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha