അമേരിക്കയില്‍ മേയറാകാന്‍ ഇന്ത്യക്കാരി
ഇന്ത്യന്‍ വംശജ അമേരിക്കയില്‍ മേയറായി മത്സരിക്കും. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് കൗണ്ടിയിലുള്ള ലോങ് ബീച്ചിന്റെ മേയര്‍ സ്ഥാനത്തേക്ക് ചെന്നെയില്‍ ജനിച്ച സുജ ലോവന്താളാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയായി നഗര കൗണ്‍സിലില്‍ അംഗമായി പ്രവര്‍ത്തിക്കുകയാണ് സുജ. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേറ്റീവില്‍ ബിരുദാനന്തര ബിരുദവും പ്ലാനിംഗ് ആന്റ് ഡവലപ്പ്മെന്റില്‍ ഡോക്ടറേറ്റും സുജ കരസ്ഥമാക്കിയിട്ടുണ്ട്. 2001ല്‍ ലോങ് ബീച്ചിന്റെ വിദ്യാഭ്യാസ ഭരണസമിതിയിലേക്ക് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha