പരമ്പരാഗത വേഷം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദുബായ് മെട്രോ
ഓരോരുത്തര്‍ക്കും തങ്ങളുടെ പരമ്പരാഗത വേഷം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ദുബായ് മെട്രോ അധികൃതര്‍. വസ്ത്രധാരണം മാന്യമായിരിക്കണമെന്ന് മാത്രമാണ് തങ്ങളുടെ നിബന്ധനയെന്നും വ്യക്തമാക്കി. വസ്ത്രധാരണം സംബന്ധിച്ച് ദുബായ് ഗവണ്‍മെന്‍റിന്റെ നയംതന്നെയാണ് മെട്രോക്കുമുള്ളത്. ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ളവരെയും സ്വീകരിക്കുന്ന നഗരമാണ് ദുബായ്.
കഴിഞ്ഞ ദിവസം മുണ്ടുടുത്തതിന്റെ പേരില്‍ ഒരു മലയാളിക്ക് മെട്രോയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായ സാഹചര്യത്തിലാണ് റെയില്‍ ഏജന്‍സി ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ റമദാന്‍ അബ്ദുല്ലയുടെ വിശദീകരണം. ദുബായ് സന്ദര്‍ശനത്തിനെത്തിയ 67-കാരനാണ് ഇത്തിസലാത്ത് സ്റ്റേഷനില്‍ മുണ്ടുടുത്തതിന്റെ പേരില്‍ യാത്ര നിഷേധിക്കപ്പെട്ടത്. മുണ്ട് തങ്ങളുടെ പരമ്പരാഗത വേഷമാണെന്നും യു.എ.ഇ.യുടെ മറ്റ് ഭാഗങ്ങളില്‍ തങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതായും മകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. ഇതുസംബന്ധിച്ച് അവര്‍ പിന്നീട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിശദീകരണം.
https://www.facebook.com/Malayalivartha