മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്ത്യന്‍ ബീഡിയും സിഗരറ്റും വില്‍ക്കുന്ന വെബ് സൈറ്റുകള്‍ക്ക് താക്കീത്
അമേരിക്കന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇന്ത്യന്‍ ബീഡിയും സിഗരറ്റും വില്‍ക്കുന്ന desismoke.com, wantsmokes.com എന്നീ രണ്ട് വെബ് സൈറ്റുകള്‍ക്ക് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ താക്കീത്. അപകടകരമല്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തി ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് ഈ വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ബീഡിയും സിഗരറ്റും വില്‍ക്കുന്നതെന്നാണ് പ്രധാന ആരോപണം. അതോടൊപ്പം ആവശ്യമായ ഗുണമേന്മയുണ്ടെന്ന് ഈ വെബ്‌സൈറ്റുകള്‍ ഉറപ്പുവരുത്തുന്നില്ലെന്നും ആരോപണമുണ്ട്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി നല്‍ക ആരോപണം. അമേരിക്കയില്‍ വില്‍പനക്കുള്ള മാനദണ്ഡങ്ങള്‍ ഈ ഉത്പന്നങ്ങള്‍ പാലിക്കുന്നില്ലെന്നാണ് എഫ്.ഡി.എയുടെ ആരോപണം.
അമേരിക്കയിലേക്ക് ബീഡി മുഖ്യമായും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്.
https://www.facebook.com/Malayalivartha