മലേറിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രണ്ട് മലയാളികള്‍
അമേരിക്കയിലെ മലേറിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രണ്ട് മലയാളി ശാസ്‌ത്രജ്ഞരും. മാവേലിക്കര സ്വദേശി ഡോ. ഏബ്രഹാം ഈപ്പന്‍, തൃശൂര്‍ സ്വദേശിനി അനിത മനോജ് എന്നിവരാണ് ഈ നിര്‍ണായക ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. അമേരിക്കന്‍ ബയോടെക് സ്ഥാപനമായ സനാറിയയും ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ടുമാണ് വാക്‌സിന്‍ ഗവേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. പതിനഞ്ചു പേരില്‍ നടത്തിയ പരീക്ഷണത്തില്‍ പന്ത്രണ്ടു പേരെയും രോഗത്തില്‍നിന്നു സംരക്ഷിക്കാന്‍ വാക്‌സിനു സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. മലേറിയയ്‌ക്കു കാരണമാകുന്ന പാരസൈറ്റുകളെ ജീവനോടെ കുത്തിവയ്‌ക്കുന്ന രീതിയാണ് ഇതില്‍ അവലംബിക്കുന്നത്. മറ്റു പല വാക്‌സിനുകളിലും നിര്‍ജീവമായ രോഗാണുക്കളെ കുത്തിവയ്‌ക്കാറുണ്ട്. പുതിയ വാക്‌സിന്റെ കാര്യത്തില്‍ രോഗാണുവിനെ ദുര്‍ബലപ്പെടുത്തിയാണ് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha