സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഇളവുകളുമായി വിമാനക്കമ്പനികള്‍
ബ്രിട്ടീഷ് എയര്‍വെയ്സ്, കാതെ എയര്‍വെയ്സ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളുമായി രംഗത്തെത്തിയിട്ടുള്ളത്.
ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ലണ്ടന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഐ-ഡേ എന്ന പേരില്‍ രാജ്യത്തിന്റെ സ്വാതന്ത്ര ദിനം പ്രമാണിച്ച് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാന യാത്രാക്കൂലിയില്‍ പ്രത്യേക ഇളവ് നല്‍കുന്നത്.
ആഗസ്റ്റ് 15 മുതല്‍ 18 വരെയാണ് ബ്രിട്ടീഷ് എയര്‍ലൈന്‍സിന്റെ ഇളവ് കാലാവധി. ലണ്ടന്‍-ഹീത്രൂ പാത വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ യാത്രികര്‍ക്കും എയര്‍ലൈന്‍ ടെര്‍മിനല്‍ 5ല്‍ നിന്നും ഇളവ് ലഭിക്കും.
ഹോംകോങ് ആസ്ഥാനമാക്കിയുള്ള കാതെ പസഫിക് എന്ന എയര്‍ലൈന്‍ കമ്പനിയും സ്വാതന്ത്രദിന ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 14നും 19നും ഇടയില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് യാത്രാദിനം എപ്പോള്‍ വേണമെങ്കിലും മാറ്റാം. ഇന്ത്യയില്‍ നിന്നും കാതെ എയര്‍ലൈന്‍സ് സര്‍വ്വീസ് ഉള്ള ഏത് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഇളവ് ബാധകം.
https://www.facebook.com/Malayalivartha