പ്രവാസി മലയാളിക്ക് കേരള സര്‍ക്കാറിന്റെ കാര്‍ഷിക പുരസ്ക്കാരം
തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സ്വദേശിയും ഷാര്‍ജ ജല- വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥനുമായ സുധീഷ്കുമാറാണ് ഈ വര്‍ഷത്തെ കേരള സര്‍ക്കാറിന്റെ കാര്‍ഷിക അവാര്‍ഡിനര്‍ഹനായത്. വെള്ളിയാഴ്ച്ച കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനനില്‍ നിന്ന് സുധീഷ്കുമാര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
താമസിക്കുന്ന കെട്ടിടത്തിന്റെമട്ടുപ്പാവില്‍ ലോകത്തിലെ ഏറ്റവും വലിയ വെണ്ടക്ക കൃഷി ചെയ്ത് സുധീഷ് ലിംക ബൂക്കില്‍ സ്ഥാനം പിടിച്ചിരുന്നു. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും ചെറിയ ചെടിയില്‍ കായ്ച്ച വെണ്ടക്കയും ലിംക ബൂക്കില്‍ പ്രവേശനം നേടിയ വിവരം വെള്ളിയാഴ്ച വൈകിട്ട് സുധീഷിന് ലഭിച്ചു. ഓഫീസിന് പുറകു വശത്തും ഇയാള്‍ വിവിധ കൃഷികള്‍ നടത്തുന്നുണ്ട്. ഇതിന് പുറകെയാണ് പുരസ്കാകര മധുരം സുധീഷിനെ തേടിയെത്തിയത്. വെണ്ടക്കക്ക് പുറമേ തക്കാളി, വേപ്പില, മുളക്, വഴുതന, കരിമ്പ് എന്നിവയും സുധീഷ് മട്ടുപാവില്‍ കൃഷി ചെയ്യന്നുണ്ട്.
https://www.facebook.com/Malayalivartha