സിക്കുകാരനെ പെണ്‍കുട്ടി തള്ളിയിട്ട് മുഖത്ത് തുപ്പി
ഇംഗ്ലണ്ടിലെ കവന്‍ട്രി സിറ്റി സെന്ററില്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. തെരുവില്‍ നില്‍ക്കുകയായിരുന്ന എണ്‍പതുകാരനായ സിക്ക് വംശജനെതിരെയാണ് ആക്രമണമുണ്ടായത്. വൃദ്ധനായ സിക്കുകാരനെ യാതൊരു പ്രകോപനവുമില്ലാതെയാണ് വെള്ളക്കാരി പെണ്‍കുട്ടി തല്ലിത്താഴെയിട്ടത്. കൂടാതെ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും ചെയ്തു
മൂന്നു പുരുഷന്മാരുടെ കൂടെ എത്തിയ പെണ്‍കുട്ടി അദ്ദേഹത്തെ അസഭ്യം പറയുന്നുമുണ്ടായിരുന്നു. ആരും തടയാന്‍ പോലുമെത്തിയിരുന്നില്ല. അക്രമികള്‍ നടന്നുനീങ്ങിയപ്പോള്‍ അവിടെ ഓടിയെത്തിയ ഒരാള്‍ മാത്രമാണ് വൃദ്ധനെ സഹായിക്കാനെത്തിയത്.
ഇതിനെ ഗുരുതരമായ കുറ്റമായാണ് പൊലീസ് കാണുന്നത്. അഞ്ചുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായതാണ് ഈ കുറ്റം. ഇതു കണ്ട വഴിപോക്കന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ചിത്രം ഫേസ് ബുക്കിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയാണ്.
https://www.facebook.com/Malayalivartha