സൈക്കിളില്‍ ലോക പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവാവ് 79 രാജ്യങ്ങള്‍ താണ്ടി പവിഴ ദ്വീപില്‍
എയിഡ്സിനെതിരെ ബോധവത്കരണവും ഇന്ത്യന്‍ സംസ്കാരങ്ങളുടെ പ്രചാരണവുമായി സൈക്കിളില്‍ ലോക പര്യടനം നടത്തുന്ന ഇന്ത്യന്‍ യുവാവ് 79 രാജ്യങ്ങള്‍ താണ്ടി കഴിഞ്ഞ ദിവസം പവിഴ ദ്വീപില്‍ എത്തി. ഞായറാഴ്ച വൈകുന്നേരം ദോഹയില്‍നിന്നാണ് യുവാവ് ബഹ്റൈനില്‍ എത്തിയത്. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സ് ഗ്രാമത്തിലെ സോമന്‍ ദേബ്നാഥ് എന്ന 30കാരന്‍ ഒമ്പത് വര്‍ഷം മുമ്പ് ആരംഭിച്ച യാത്രയാണ് അക്ഷീണം തുടരുന്നത്.
2004 മേയ് 27ന് ആരംഭിച്ച യാത്രയിലാണ് യുവാവ് ഇതിനകം 97650 കിലോമീറ്റര്‍ താണ്ടിയത്. 2006 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. 2012ഓടെ ആഫ്രിക്കയും മിഡിലീസ്റ്റും പൂര്‍ത്തിയാക്കി സൗത്ത് പോള്‍, അന്‍റാര്‍ട്ടിക, സൗത്ത് അമേരിക്കയിലൂടെ 2017ല്‍ കനഡയിലേക്കും പിന്നീട് റഷ്യ, സൈബീരിയ മംഗോളിയ, ചൈന വഴി 2019ല്‍ കൊറിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് ജപ്പാന്‍, ഫിലിപ്പൈന്‍സ്, ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ വഴി 2020ല്‍ സുമാത്രയിലും പിന്നീട് മലേഷ്യ, ഇന്തോനേഷ്യ, മ്യാന്‍മാര്‍, ബംഗ്ളാദേശ് വഴി ഇതേവര്‍ഷം മേയ് 27ന് ഇന്ത്യയിലും എത്താനാണ് പദ്ധതി. അപ്പോഴേക്കും 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. 21 വയസ്സില്‍ യാത്ര പുറപ്പെട്ട സോമന് ഇനി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ 37 വയസ്സാകും.
പലയിടങ്ങളില്‍നിന്നായി മൂന്ന് സൈക്കിളുകള്‍ മോഷണം പോയി. ജര്‍മന്‍കാരന്‍ സംഭാവന നല്‍കിയ സൈക്കിളിലാണ് ഇപ്പോഴത്തെ യാത്ര. യാത്രക്കിടെ ഇന്ത്യയുടെ 75 അംബാസഡര്‍മാരുമായും 17 പ്രസിഡന്‍റുമാരുമായും 48 പ്രധാനമന്ത്രിമാരുമായും 160 വിവിധ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
യാത്രയില്‍നിന്ന് സംഭാവനയായി പിരിഞ്ഞുകിട്ടുന്ന പണത്തിന്‍െറ 40 ശതമാനം തന്‍െറ യാത്രാ ചെലവിനായി നീക്കിവെക്കുമ്പോള്‍ അവശേഷിക്കുന്ന തുക തന്‍െറ ഗ്രാമത്തില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ഗ്ളോബല്‍ വില്ലേജിന് വേണ്ടി നീക്കിവെക്കും.
ഗ്ളോബല്‍ വില്ലേജില്‍ അനാഥാലയം, വൃദ്ധസദനം, സ്വയം സഹായ സംഘങ്ങള്‍ എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha