തടി കുറച്ചാല്‍ സ്വര്‍ണം സമ്മാനം
ശരീരഭരം കുറച്ച് ആരോഗ്യവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് മുന്‍സിപ്പാലിറ്റിയാണ് ശരീര ഭാരം കുറച്ചാല്‍ സ്വര്‍ണം എന്ന പദ്ധതി ആവിഷ്കരിച്ചത്. വളരെപ്പെട്ടന്ന് ശ്രദ്ധനേടിയ ഈ പദ്ധതിയില്‍ ഇതുവരെ പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദുബൈ മുനിസ്സിപ്പാലിറ്റി വിവിധ പാര്‍ക്കുകളിലായി വ്യായാമവും കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
വിവിധ സ്വകാര്യസ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയോടെയാണ് ദുബൈ മുന്‍സിപ്പാലിറ്റി ഓപ്പണ്‍ കായിക ഇനങ്ങള്‍ സംഘടിപ്പിച്ചത്.
ഭാരം പുനപരിശോധിച്ച് സെപ്തംബര്‍ ആദ്യവാരം വിജയികള്‍ക്കുളള സ്വര്‍ണ്ണം വിതരണം ചെയ്യും. സഫാപാര്‍ക്ക് രണ്ടാം ഗേറ്റ്, സബീല്‍പാര്‍ക്ക് മൂന്നാം ഗേറ്റ്, മംസാര്‍ ബീച്ച്, ട്രാക്ക് എന്നിവിടങ്ങളാണ് പരിപാടിക്ക് വേദിയാകുന്നത്.
https://www.facebook.com/Malayalivartha