ജനപ്രീതി കുറഞ്ഞ യു.എസ്. ഗവര്‍ണര്‍മാരില്‍ ബോബി ജിന്‍ഡാലും
അമേരിക്കയിലെ ജനപ്രീതി കുറഞ്ഞ ഗവര്‍ണര്‍മാരില്‍ ഇന്ത്യന്‍ വംശജന് ബോബി ജിന്‍ഡാലും. ഒരു സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. ലൂസിയാനോ സംസ്ഥാനത്തെ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ജിന്‍ഡാലിന്റെ ജനസമ്മതി 28 ശതമാനം മാത്രമാണെന്നാണ് സര്‍വേയിലെ വെളിപ്പെടുത്തല്‍. ഇല്ലിനോയ്സ് ഗവര്‍ണര്‍ പാറ്റ് ക്വിന്‍ മാത്രമാണ് ജിന്‍ഡാലിന് പിന്നിലുള്ളത്.
ഡെമോക്രാറ്റിക് ലേണിങ് പബ്ലിക് പോളിസി പോളിങ് ആണ് സര്‍വേ നടത്തിയത്. ലൂസിയാനോ സംസ്ഥാനത്തെ 59 ശതമാനം ജനങ്ങളും ഗവര്‍ണറുടെ ജോലി ജിന്‍ഡാല്‍ വേണ്ട വിധം നിര്‍വഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha