ആറ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്കായി ഒരു ജിസിസി വിസ
ആറ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ക്കായി ഏകീകൃതമായ ഒരു ജിസിസി വിസ വരുന്നു. അടുത്ത വര്‍ഷം മധ്യത്തോടെ ഈ വിസ നിലവില്‍ വരും. യൂറോപ്പിലെ ഷെന്‍ഗന്‍ വിസയ്‌ക്ക് സമാനമായ ജിസിസി ടൂറിസ്റ്റ് വിസയായിരിക്കും ഇത്. ജിസിസി വിസ വരുന്നതോടെ വിദേശ സന്ദര്‍ശകരുടെ വലിയ ഒഴുക്കാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. സിംഗിള്‍ എന്‍ട്രി വിസയ്ക്ക് ഒരു മാസവും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഒരു വര്‍ഷവുമായിരിക്കും കാലാവധി. കര്‍ക്കശമായ മാനദണ്ഡങ്ങളോടെയായിരിക്കും ജിസിസി ടൂറിസ്റ്റ് വിസ അനുവദിക്കുക. സാമ്പത്തിക സ്രോതസ്സ് രേഖാമൂലം വ്യക്തമാക്കണം. ഏതെങ്കിലും രാജ്യത്തു നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് വിസ ലഭ്യമാകില്ല.
ജിസിസി വിസ വന്നാലും ഒറ്റ രാജ്യത്തേക്ക് ഒരു വിസ എന്ന സംവിധാനം നിലനില്‍ക്കും. ടൂറിസം, ബിസിനസ് മേഖലയിലുള്ളവരെ ലക്ഷ്യമിട്ടാണ് ജിസിസി വിസ കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha