ഇഖാമ പിടിച്ചു വെക്കാന്‍ സ്‌പോണ്‍സര്‍ക്ക് യാതൊരു അധികാരവുമില്ല
സൗദിയിലെ വിദേശികളുടെ താമസനുമതി രേഖയായ ഇഖാമ പിടിച്ചു വെക്കാന്‍ സ്‌പോണ്‍സര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സൗദിയിലെ ദേശീയ മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി. ഇഖാമ പിടിച്ചു വെക്കുന്ന തൊഴിലുടമയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വിദേശ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും ദേശീയ മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ താമസനുമതി രേഖ സ്‌പോന്‍സര്‍ പിടിച്ചു വെക്കുന്നതിയി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം വിശദീകരിച്ചു കൊണ്ട് സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി രംഗത്തെത്തിയത്.
ഇഖാമ സൂക്ഷിച്ചു വെക്കേണ്ടത് തൊഴിലാളിയാണ്. വിലപെട്ട ഇത്തരം രേഖകള്‍ മറ്റുള്ളവര്‍ക്ക് കൈമാറരുത്. തൊഴിലുടമ ഇഖാമ പിടിച്ചു വെച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വിദേശ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും ദേശീയ മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിലാണ് വിദേശ തൊഴിലാളികള്‍ പരാതി സമര്‍പ്പിക്കേണ്ടത്.
പൗരത്വം, ജനനതീയതി , സ്‌പോന്‍സരുടെ വിവരങ്ങള്‍, ജോലി ചെയ്യുന്ന പ്രവിശ്യ തുടങ്ങിയ വിവരങ്ങളാണ് ഇഖാമയില്‍ ഉള്ളത്. ഒരു വിദേശി ജോലിക്കായി സൗദിയിലെത്തിയാല്‍ 90 ദിവസത്തിനുള്ളില്‍ സ്‌പോണ്‍സര്‍ ഇക്കാമ വിതരണം ചെയ്തിരിക്കണം എന്നാണ് നിയമം.
https://www.facebook.com/Malayalivartha