ഫാമിലി വിസയുടെ ശമ്പള പരിധി 600 റിയാലാക്കി ഉയര്‍ത്തി, പ്രവാസികള്‍ ആശങ്കയില്‍
ഒമാനിലേക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്‍ത്തി. വിസ അനുവദിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം 350 റിയാലില്‍നിന്ന് 600 റിയാലായാണ് ഉയര്‍ത്തിയത്. തൊഴില്‍മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഈ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പുറത്തുവിട്ടത്. അതേസമയം, വിസിറ്റ് വിസയില്‍ വന്നവര്‍ റസിഡന്‍റ് വിസയിലേക്ക് മാറുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഇനി മുതല്‍ ഇത്തരം മാറ്റത്തിന് രാജ്യത്തിന് പുറത്ത് പോകേണ്ടിവരും. നേരത്തെ, സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ആവശ്യമായ ഫീ അടക്കുകയും ചെയ്താല്‍ ഇവിടെനിന്നുകൊണ്ട് തന്നെ വിസിറ്റ് വിസയില്‍നിന്ന് റസിഡന്‍റ് വിസയിലേക്ക് മാറാന്‍ സാധിക്കുമായിരുന്നു.
പുതിയ ഉത്തരവ് ഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാണ്. 500 റിയാലിന് താഴെയാണ് ഒമാനിലെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും ശമ്പളം. ഉന്നത തസ്തികയില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഫാമിലി വിസയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കൂ.
https://www.facebook.com/Malayalivartha