കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് ജാമ്യമില്ല
ഇന്ത്യക്കാരനായ കാമുകനെ വെടിവെച്ചു കൊന്ന ഓസ്ട്രേലിയന്‍ യുവതിക്ക് ഓസ്ട്രേലിയന്‍ സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. 27 കാരിയായ മെലീസ ലീ ഷാവോയുടെ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്. കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു മെലീസ ലീ ഇന്ത്യക്കാരനായ ശ്യാം സാം ധോബിയെ (37) വെടിവെച്ചു കൊലപ്പെടുത്തിയത്.
ഗോള്‍ഡ് കോസ്റ്റിലെ വ്യവസായിയായിരുന്നു ശ്യാം സാം ധോബി. ഇയാളുടെ തലയ്ക്ക് യുവതി പത്തു പ്രാവശ്യം നിറയൊഴിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. ധോബിയുമായുള്ള ബന്ധത്തില്‍ അസംതൃപ്തയായിരുന്ന മെലീസ 32 കാരനായ ആദം ജയിംസ് ഗൂലി എന്നയാളുമായും ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ധോബിയെ കൊലപ്പെടുത്താന്‍ നേരത്തെയും മെലീസ ഗൂലിയോട് ആവശ്യപ്പെട്ടിരുന്നു.
ജാമ്യം അനുവദിക്കുകയാണെങ്കില്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
https://www.facebook.com/Malayalivartha