മോഷണം നടത്തിയ മലയാളി യുവതിക്ക് ഒരു വര്‍ഷം തടവും 150 അടിയും
സൗദി അറേബ്യയില്‍ മോഷണം നടത്തിയ മലയാളി യുവതിക്ക് ഒരു വര്‍ഷം തടവും 150 അടിയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം മഞ്ഞപ്പാറ കെ.പി ഹൗസില്‍ സഫീര്‍ഖാന്റെ ഭാര്യ രഹ്‌മ നുസൈഫ ബീവിക്കാണ് ദമാം ശരീഅത്ത് കോടതി ശിക്ഷ വിധിച്ചത്. ദമാമിലെ നുസൈഫ ബീവിയുടെ സ്‌പോണ്‍സറുടെ പരാതിയിന്മേലാണ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തന്റെ വീട്ടില്‍ നിന്നു പണവും, സ്വര്‍ണ്ണവും മോഷ്‌ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള പരാതി. കുവൈത്തില്‍ നിന്നും ഇന്റര്‍പോള്‍ അറസ്‌റ്റു-ചെയ്‌ത യുവതിയെ സൗദി അറേബ്യയിലെ ദമാമില്‍ കൊണ്ടുവരികയായിരുന്നു.
https://www.facebook.com/Malayalivartha