വിദേശയാത്രക്കാര്‍ക്ക് ഇനി മുതല്‍ 10,000 രൂപ കൈവശം വെക്കാം
വിദേശയാത്രക്കാര്‍ക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ രൂപയുടെ പരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. ഇനി മുതല്‍ ഒരു യാത്രക്കാരന് വിദേശയാത്ര നടത്തുമ്പോള്‍ പരമാവധി 10,000 കൈയില്‍ സൂക്ഷിക്കാം. ഇതുവരെ 7,500 രൂപയായിരുന്നു ഇതിന്‍െറ പരിധി. പുതിയ തീരുമാനം വിദേശയാത്രക്കാര്‍ക്ക് ആശ്വാസകരമാകും.
നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കൊഴികെ മറ്റേതൊരു രാജ്യത്തേക്കും 10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നത് കുറ്റകരമാണ്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോഴും ഈ നിര്‍ദേശം ബാധകമാണ്.
https://www.facebook.com/Malayalivartha